06:38pm 24 June 2026
NEWS
മിസ് ഗ്ലാം വേൾഡ് 2026 കിരീടം ക്രിസ്റ്റിന കുരലെനോകിന്
24/06/2026  05:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മിസ് ഗ്ലാം വേൾഡ് 2026 കിരീടം  ക്രിസ്റ്റിന കുരലെനോകിന്
HIGHLIGHTS

ഇടത്തുനിന്ന് വലത്തോട്ട്: അന കരോലിന ഹെൻറിച്ച് ലൂക്കാറ്റെല്ലി (ബ്രസീൽ) – സെക്കൻഡ് റണ്ണറപ്പ്, ക്രിസ്റ്റിന കുറലെനോക് (റഷ്യ) – മിസ് ഗ്ലാം വേൾഡ് 2026 വിജയി, പൗർണമി മുരളി (ഇന്ത്യ) – ഫസ്റ്റ് റണ്ണറപ്പ്, ഗരായി ഖനോവ എലീന (ബഷ്‌കോർട്ടോസ്ഥാൻ) – തേർഡ് റണ്ണറപ്പ്.

കൊച്ചി: ലോകമെമ്പാടുമുള്ള സുന്ദരികൾ മാറ്റുരച്ച ‘മിസ് ഗ്ലാം വേൾഡ് 2026’ ആഗോള സൗന്ദര്യമത്സരത്തിൽ റഷ്യയിൽ നിന്നുള്ള ക്രിസ്റ്റിന കുറലെനോക് വിശ്വവിജയിയായി കിരീടം ചൂടി. ഇന്ത്യയുടെ പൗർണമി മുരളി ഫസ്റ്റ് റണ്ണറപ്പായും, ബ്രസീലിന്റെ അന കരോലിന ഹെൻറിച്ച് സെക്കൻഡ് റണ്ണറപ്പായും, ബഷ്‌കോർട്ടോസ്ഥാന്റെ ഗരായി ഖനോവ എലീന തേർഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ & കൺവെൻഷൻ സെന്ററിലാണ് അരങ്ങേറിയത്. സാജ് ഗ്രൂപ്പ് ഹോട്ടൽസ് & റിസോർട്ടും ഡിക്യു വാച്ചസും സംയുക്തമായാണ് ഈ രാജ്യാന്തര മേള അവതരിപ്പിച്ചത്. വിജയികൾക്കായി പറക്കാട്ട് ജ്വൽസ് എംഡി പ്രീതി പറക്കാട്ടാണ്  സുവർണ്ണക്കിരീടം രൂപകൽപ്പന ചെയ്തത്.

വിജയികൾക്ക്  മുൻവർഷത്തെ ജേതാവ് അലീന ഫർഖുത്ഡിനോവ , സാജൻ വർഗീസ് (സി.എം.ഡി, സാജ് ഗ്രൂപ്പ്), മിനി സാജൻ (സി.ഇ.ഒ, സാജ് ഗ്രൂപ്പ്), ആനി വർഗീസ് (ഡയറക്ടർ, സാജ് ഗ്രൂപ്പ്), ഡോ. അജിത് രവി (ചെയർമാൻ, പെഗാസസ്) എന്നിവർ  കിരീടങ്ങൾ സമ്മാനിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img