12:45am 07 November 2026
NEWS
ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ബിരുദദാനച്ചടങ്ങിൽ എസ്എഫ്ഐയുടെ പ്രതിഷേധം; പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ
06/11/2026  02:55 PM IST
nila
ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ബിരുദദാനച്ചടങ്ങിൽ എസ്എഫ്ഐയുടെ പ്രതിഷേധം; പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ

 

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാനച്ചടങ്ങിനിടെ പ്ലക്കാർഡുകളുയർത്തി എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പങ്കെടുത്ത ചടങ്ങിലാണ് പ്രതിഷേധമുണ്ടായത്.

മന്ത്രി ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെ പ്രവർത്തകർ പ്ലക്കാർഡുകളുമായി എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ‘അപരിഷ്കൃതർ’, ‘ജനാധിപത്യം എവിടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഏകദേശം മൂന്ന് മിനിറ്റോളം പ്രതിഷേധം തുടർന്നു.

പ്രതിഷേധക്കാരെ തടയാൻ പൊലീസ് എത്തിയെങ്കിലും പ്ലക്കാർഡുകൾ പിടിച്ചുവാങ്ങേണ്ടെന്ന് മന്ത്രി നിർദേശിച്ചു. തുടർന്ന് സമാധാനപരമായ രീതിയിൽ പ്രതിഷേധം അവസാനിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img