04:32pm 18 April 2026
NEWS
കെപിഎംഎസ് പിന്തുണ യുഡിഎഫിന്
06/04/2026  04:04 PM IST
ചെറുകര സണ്ണിലൂക്കോസ്
കെപിഎംഎസ് പിന്തുണ യുഡിഎഫിന്

 

പട്ടികജാതിക്കാർക്ക് മന്ത്രിസ്ഥാനം നിക്ഷേധിക്കുകയും സർക്കാർ 18411 കോടി രൂപ അട്ടിമറിക്കുകയും ചെയ്‌തു. കെ.പി.എം.എസ്

എൽ.ഡി.എഫ് പ്രകടനപത്രികയിൽ എസ്.സി./എസ്.ടി. ക്ക് ഒരു പദ്ധതിയുമില്ല

പട്ടികവിഭാഗ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും പൊതു ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുമുള്ള പുലയരെ അവഗണിച്ചുകൊണ്ടാണ് സി.പി.എം ഉം സി.പി.ഐ. യും സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിട്ടുള്ളതെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡൻ്റ് ചെറുവയ്ക്കൽ അർജ്ജുനൻ, ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു സി.പി.എം, സി.പി.ഐ കക്ഷികളിലെ വിശ്വാസികളിലും വോട്ടർമാരിലും മുഖ്യ ജനവിഭാഗം പുലയരായിട്ടും അവരെ പരിഗണിക്കാതെ വളരെ ബോധപൂർവ്വം വഞ്ചിച്ചിരിക്കുകയാണ് ദലിത് ക്രൈസ്‌തവരിലെ ഭൂരിപക്ഷവും ഇടതുപക്ഷവിശ്വാസികൾ ആയിട്ടും സ്ഥാനാർത്ഥിത്വത്തിൽ നിന്നും അവരെ ഒഴിവാക്കി. സംവരണ സീറ്റുകളും, ജനറൽ സീറ്റുകളും പുലയർക്ക് നിഷേധിച്ചു. ഈ നയം നീതിവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.

എൽ.ഡി.എഫ്. സർക്കാരിനെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ച പുലയരെ അധികാര സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി പട്ടിക വിഭാഗങ്ങളുടെ പുരോഗതിയെ തകർക്കുന്ന നടപടികളാണ് സർക്കാരിനും സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എം. ഉം കഴിഞ്ഞ 9 വർഷമായി ചെയ്‌തുകൊണ്ടിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പട്ടികജാതി മന്ത്രിയില്ലാത്ത ഏക സംസ്ഥാനം കേരളം മാത്രമാണ്. 9 വർഷമായി അധികാരത്തിൽ തുടരുന്ന സർക്കാർ പട്ടിക വിഭാനങ്ങളുടെ എല്ലാ ക്ഷേമ പ്രവർത്തനങ്ങളും അട്ടിമറിച്ചിരിക്കുന്നു എസ്.സി./എസ്.ടി. വിദ്യർത്ഥികളുടെ ഇ ഗ്രാൻ്റും സ്കോളർഷിപ്പുകളും നൽകുന്നില്ല സ്കോളർഷിപ്പ് ലഭിക്കാത്തതിനാൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ 19200 വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടതായി വന്നു കിഫ്‌ബി വഴി ചെലവഴിച്ച 1,10000/- കോടി രൂപയുടെ 10 % വിഹിതമായ 11000/- കോടി രൂപയും ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ച തുകയിൽ 7411/- കോടി രൂപയും ഉൾപ്പടെ 18411/- കോടി രൂപയാണ് സർക്കാർ വകമാറ്റി ചെലവഴിക്കുകയോ, ലാപ്‌സാക്കുകയോ ചെയ്തിട്ടുള്ളത്. പട്ടികജാതി ഡയറക്ട്രേറ്റിൻ്റെ പ്രവർത്തനം താറുമാറായി പട്ടികജാതി - വർഗ്ഗ-പരിവർത്തിത ക്രൈസ്‌തവ കോർപ്പറേഷനുകളുടെ പ്രവർത്തനം നിലച്ചു എസ് സി. കോർപ്പറേഷൻ ഭൂമി വാങ്ങാൻ നൽകുന്ന വായ്‌പ ഇല്ലാതാക്കി പട്ടികജാതി വികസന വകുപ്പിൻ്റെ ഉടമസ്ഥതയിൽ സ്പെഷ്യൽ ഫണ്ടുകൊണ്ട് പാലക്കാട്ട് ആരംഭിച്ച മെഡിക്കൽ കോളജിന്റെ പ്രവർത്തനം ലക്ഷ്യം പൂർത്തീകരിക്കാതെ ആയി ഇവിടുത്തെ നിയമനങ്ങളിൽ 80 % വും എസ്.സി./എസ്.ടി.ക്ക് നൽകണമെന്ന ചട്ടങ്ങൾ ലംഘിച്ചിരിക്കുകയാണ്. കോളജിൻ്റെ ഭൂമി മറ്റുള്ളവർക്കായി വീതിച്ചുനൽകി. എൽ ഡി എഫ് പ്രകടന പത്രികയിൽ എസ്.സി/എസ്.ടി. ക്ക് ഒരു പദ്ധതിയുമില്ല.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത തരത്തിലുള്ള പട്ടികജാതി/വർഗ്ഗ പീഢനങ്ങൾ വർദ്ധിച്ചു. തിരുവനന്തപുരം, പേരൂർക്കട പോലീസ് സ്റ്റേഷനിൽ 20 മണിക്കൂർ പീഡിക്കപ്പെട്ട ബിന്ദു, പത്തനംതിട്ട കോയിപ്രം വരയന്നൂരിൽ കൊലചെയ്യപ്പെട്ട സുരേഷ് എന്നിങ്ങനെ നൂറുകണക്കിന് പീഡനങ്ങളാണ് എൽ.ഡി.എഫ് ഭരണത്തിൻകീഴിൽ നടന്നിട്ടുള്ളത്. ഇത്തരം സംഭവങ്ങളിലെല്ലാം പോലീസ് നിയമവിരുദ്ധതയാണ് കാട്ടിയിട്ടുള്ളത്. ഈ ഭരണത്തിൻകീഴിൽ ആപൽക്കരമായ പ്രതിസന്ധി നേരിടുന്ന പട്ടികജാതിജനതയുടെ ജീവിതവും സുരക്ഷിതത്വവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കണമെങ്കിൽ സി.പി.എം. നയിക്കുന്ന എൽ.ഡി.എഫ് അധികാരത്തിൽ വരാതിരിക്കണം ഈ പ്രത്യേക സാഹചര്യത്തിൽ യു.ഡി എഫ് ന് നിരുപാധിക പിന്തുണ നൽകുവാൻ കെ.പി എം.എസ്. തീരുമാനിച്ചു എന്തെങ്കിലും ഉപാധികളുടെയോ ചർച്ചയുടെയോ അടിസ്ഥാനത്തിലല്ല ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത് പുലയരുടെയും ഇതര പട്ടികവിഭാഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുവാൻ പുലയരും പട്ടിക വിഭാഗങ്ങളും എൽ.ഡി.എഫിന് എതിരെ വോട്ടു ചെയ്യണമെന്ന് പ്രസിഡന്റ് ചെറുവയ്ക്കൽ അർജ്ജുനനും ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജും ഖജാൻജി അഡ്വ. കെ ഗോപിനാഥൻ, വർക്കിങ് പ്രസിഡൻ്റ് കോളിയൂർ ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img