
എറണാകുളം: കെ. പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം മാർച്ച് 15, 16, 17 തീയതികളിൽ പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, സുഹൃദ് സമ്മേളനം, സർഗ്ഗസന്ധ്യ തുടങ്ങി വിപുലമായ പരിപാടികളോടെ എറണാകുളത്ത് ചേരും.
മാർച്ച് 15ന് വൈകിട്ട് 5:30 ന് മറൈൻഡ്രൈവിൽ ചേരുന്ന പൊതുസമ്മേളനത്തിൽ അര ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് പ്രസിഡൻ്റ് പി.എ .അജയഘോഷ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതം ആശംസിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുഖ്യാതിഥി ആയിരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, ടി.ജെ .വിനോദ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. സംഘാടകസമിതി ജനറൽ കൺവീനർ അഖിൽ.കെ.ദാമോദരൻ കൃതജ്ഞത പറയും.
മാർച്ച് 16 ന് രാവിലെ ടി.എസ്. രജികുമാർ നഗറിൽ (എറണാകുളം ടൗൺ ഹാൾ) രാവിലെ 10ന് വർക്കിംഗ് പ്രസിഡൻ്റ് ഡോ.ആർ.വിജയകുമാർ പതാക ഉയർത്തും. 10:30 ന് ചേരുന്ന പ്രതിനിധി സമ്മേളനം കെ.പി. എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് പി.എ .അജയഘോഷ് അധ്യക്ഷത വഹിക്കും. തുടർന്ന് പ്രവർത്തന റിപ്പോർട്ടും, വരവുചെലവു കണക്ക് അവതരിപ്പിക്കുകയും പൊതു ചർച്ച ആരംഭിക്കുകയും ചെയ്യും.
വൈകിട്ട് 5 മണിക്ക് പ്രൊഫസർ എം.കെ .സാനു നഗറിൽ (ടൗൺ ഹാൾ അങ്കണം) നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് ൻ്റെ പുതിയ സംരംഭമായ പഞ്ചമി ക്രിയേഷൻസിന്റെ പ്രഖ്യാപനവും, ലോഗോ പ്രകാശനവും നടക്കും. കൊച്ചി മേയർ വി.കെ.മിനിമോൾ മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരി ഡോ.പി.എസ് .ശ്രീകല, ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവർ സംസാരിക്കും. ഓർഗനൈസിംഗ് സെക്രട്ടറി പി.വി. ബാബു കൃതജ്ഞത പറയും. 7 മണി മുതൽ സർഗ്ഗസന്ധ്യ.
മാർച്ച് 17 രാവിലെ 9:30 മുതൽ പൊതു ചർച്ച ആരംഭിക്കും. 11 മണിക്ക് ചേരുന്ന സുഹൃദ് സമ്മേളനം സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി.പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് ഖജാൻജി അഡ്വ.എ.സനീഷ്കുമാർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.ഡി.എ വൈസ് ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് കുമാരി ദിവ്യ.എസ് നെ അനുമോദിക്കും. അസിസ്റ്റൻ്റ് സെക്രട്ടറി എൻ.ബിജു കൃതജ്ഞ പറയും.
തുടർന്ന് പൊതു ചർച്ച തുടർച്ച, മറുപടി അംഗീകാരം. 4 മണിക്ക് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ടി. മോഹനൻ പ്രമേയങ്ങൾ അവതരിപ്പിക്കും. 5 മണിക്ക് പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്തെ 109 യൂണിയനുകളിൽ നിന്നുമായി 878 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.








