08:02pm 11 November 2026
NEWS
കെപിഎൽ സീസൺ 5 : ടീം ന്യൂബസാർ ചാമ്പ്യന്മാർ
06/11/2025  04:02 PM IST
nila
കെപിഎൽ സീസൺ 5 : ടീം ന്യൂബസാർ ചാമ്പ്യന്മാർ

ദോഹ : ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നടത്തിയ കെപിഎൽ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ന്യൂ ബസാർ ചാമ്പ്യന്മാരായി. തുമാമയിലെ  ക്രീക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്ലൂ വെയിൽസിനെ 10 വിക്കറ്റിനാണ് കീഴടക്കിയത്. സൂപ്പർകിങ്‌സ്‌ മൂന്നാംസ്ഥാനവും ദോഹ യുണൈറ്റഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. പ്ലേയർ ഓഫ് ദി സീരീസ് ആയി ആഷിഖ് ന്യൂ ബസാറിനെയും ഏറ്റവും നല്ല ബാറ്റ്‌സ്മാനായി ആബിദ് ന്യൂ ബസാറിനെയും തെരഞ്ഞെടുത്തു. ഏറ്റവും നല്ല ബൗളർ ആഷിഫും കീപ്പർ ജലാലുമാണ്. വിവിധ മത്സരങ്ങളിൽ ശിഹാബ് ഷെബു, ഫൈസൽ (സൂപ്പർ  കിങ്‌സ്), ഫാസിൽ (ബ്ലൂ വെയിൽസ്‌), ആഷിഫ് (ന്യൂ ബസാർ), ഷബീൽ എ.വി (ബ്ലൂ വെയിൽസ്) എന്നിവർ മാൻ  ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.  പ്രസിഡന്റ് ഷമീർ ടി. കെ ഹസ്സൻ, സെക്രട്ടറി ഷറഫുദ്ധീൻ, ട്രെഷറർ മുനീർ സുലൈമാൻ, നാസർ പി എ, ജലീൽ എ വി, സക്കീർ വി പി, ബുക്കാർ, ഷാജി എ വി, അഫ്സൽ കരീം, പ്രഗിൻ, നജീബ് അബൂബക്കർ, ഫൈസൽ അലി, സലിം കെവി, റുബീഷ്, സ്മിജൻ ബാബു, കബീർ, തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടു മാസം നീണ്ടുനിൽക്കുന്ന സ്പോർട്സ് കാര്ണിവലിന്റെ ഭാഗമായാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നവംബർ 21 ന് ഫുട്‌ബോൾ ടൂർണമെന്റും തുടർന്ന് വടംവലി, കാരംസ്, ചെസ്സ് തുടങ്ങിയ മത്സരങ്ങളും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img