
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന 7s ഫുട്ബോൾടൂർണമെൻ്റായ KPL സീസൺ 5 ന് ആവേശകരമായ സമാപനം. ടെസ്ല ഇന്റർനാഷനൽ ഗ്രൂപ് മുഖ്യ സ്പോൺസറായി അൽ ഹുസൈനി എന്റർപ്രൈസസ് റോളിംഗ് ട്രോഫിക്കായി നടന്ന വാശിയേറിയ ഫൈനലിൽ ശക്തരായ റോയൽ എഫ് സിയെ പരാജയപ്പെടുത്തി ചുങ്കം ബ്രദേഴ്സ് കിരീടം സ്വന്തമാക്കി.
ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റൻ്റ് കോച്ചും ഗോൾകീപ്പർ കോച്ചുമായ മുഹമ്മദ് അസ്‌ലം M Y ടൂർണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അദ്ദേഹം കളിക്കാരെ പ്രത്യേകം പരിചയപ്പെടുകയും ടൂർണമെൻ്റിന് ആശംസകൾ നേരുകയും ചെയ്തത് താരങ്ങൾക്ക് വലിയ പ്രചോദനമായി.
നാല് ടീമുകൾ മാറ്റുരച്ച പ്രഥമിക ഘട്ടത്തിൽ
ഗ്രൂപ്പ് പോയിന്റ് നിലയിൽ കിംഗ്സ് കൂറ്റനാട് ചുങ്കത്തിനൊപ്പം ആയിരുന്നെങ്കിലും ഫെയർപ്ലേ പോയിന്റിലെ മുൻഗണനയിൽ ചുങ്കം ബ്രദേഴ്സ് ഫൈനലിൽ കടക്കുകയായിരുന്നു. തീപാറിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും പ്രതിരോധത്തിലും ആക്രമണത്തിലും കനത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും, നിർണ്ണായക നിമിഷങ്ങളിലെ കൃത്യമായ നീക്കങ്ങളിലൂടെ ചുങ്കം ബ്രദേഴ്സ് വിജയം ഉറപ്പിച്ചു.
ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിന് ചുങ്കം ബ്രദേഴ്സിൻ്റെ ജാസിർ ന്യൂ ബസാർ 'പ്ലെയർ ഓഫ് ദി ഫൈനൽ' പുരസ്‌കാരം നേടി. കിങ്സ് കൂറ്റനാടിന്റെ ഹുസൈൻ മികച്ച ഗോൾകീപ്പറായപ്പോൾ, ചുങ്കം ബ്രദേഴ്സിൻ്റെ രാഗേഷ് ചാലിശ്ശേരി മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റോയൽ എഫ് സി ടീമിൽ നിന്നും മുസ്തഫ മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, അതേ ടീമിലെ ഷാജി മുറൂർ ടോപ് സ്കോറർ പട്ടം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ വെച്ച് വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും വ്യക്തിഗത അവാർഡുകൾ നേടിയ താരങ്ങൾക്കുമുള്ള ട്രോഫികൾ ഷമീർ ടി. കെ, ഷറഫുദ്ദീൻ, അഷറഫ് പി എ നാസർ, സക്കീർ വിപി, സലിം കെവി, മുനീർ സുലൈമാൻ, പ്രഗിൻ, ഷാജി എ വി, സ്മിജൻ, കബീർ തുടങ്ങിയവർ സമ്മാനിച്ചു.
ജലീൽ എവി, അനസ് വാവനൂർ, ജലീൽ വട്ടേനാട്, ബുക്കാർ, സുധാകരൻ, നവാസ്, രാഗേഷ്, അറഫാത്ത്, ഷമീർ അബൂബക്കർ, ഷൗക്കത്ത്, അഫ്സൽ കരീം, അൻസാർ, ഫൈസൽ, മാമൻ, തുടങ്ങിയവർ ടൂർണമെൻ്റിന് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ ടീമുകൾക്കും, കായിക പ്രേമികൾക്കും, ടൂർണമെൻ്റ് വൻ വിജയമാക്കിയ സംഘാടകർക്കും ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നന്ദി അറിയിച്ചു.











