12:35am 13 November 2026
NEWS
കെ.പി.എച്ച്.എ. പത്താം വാർഷികാഘോഷവും കൺവെൻഷനും മാർച്ച് 25-ന് കൊച്ചിയിൽ
23/03/2026  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.പി.എച്ച്.എ. പത്താം വാർഷികാഘോഷവും കൺവെൻഷനും മാർച്ച് 25-ന് കൊച്ചിയിൽ

കൊച്ചി: കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്റെ (KPHA) പത്താം വാർഷികാഘോഷവും പ്രഥമ കേരള ഹൗസ് കീപ്പേഴ്‌സ് കൺവെൻഷനും മാർച്ച് 25 ബുധനാഴ്ച കൊച്ചിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി.

രാവിലെ 9.30-ന് നടക്കുന്ന ചടങ്ങിൽ റിട്ട. ചീഫ് ജസ്റ്റിസ് സി. എൽ വി അബ്ദുൽ റഹീം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണൽ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷൻ (PHA) സ്ഥാപക പ്രസിഡന്റും ചെയർപേഴ്‌സണുമായ ജയശ്രീ നാഗരാജ് മുഖ്യാതിഥിയായിരിക്കും. 'ഹൗസ് കീപ്പിംഗ് ഇന്നലെയും ഇന്നും' എന്ന വിഷയത്തിൽ  നിരുപമ പാത്ര മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടർമാരും ജനറൽ മാനേജർമാരും പടക്കിൽ പങ്കെടുക്കും. അതിഥി സൽക്കാര മേഖലയിലെ ഹൗസ് കീപ്പിംഗ് പ്രൊഫഷണലുകൾക്ക് ഒരു പൊതുവേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2015-ൽ കൊച്ചിയിൽ തുടക്കം കുറിച്ച കൂട്ടായ്മയാണ് കെ.പി.എച്ച്.എ. പത്ത് വർഷം പിന്നിടുമ്പോൾ ഇരുന്നൂറിലധികം അംഗങ്ങളുള്ള ശക്തമായ സംഘടനയായി ഇത് വളർന്നു കഴിഞ്ഞു. 

ഹൗസ് കീപ്പിംഗ് രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഈ മേഖലയിലെ പ്രൊഫഷണലുകളുടെ ഉന്നമനത്തിനായും സംഘടന പ്രവർത്തിക്കുന്നു.കൺവെൻഷന്റെ ഭാഗമായി വിവിധ സാങ്കേതിക സെഷനുകൾ നടക്കും. 'വർക്ക് ലൈഫ് ബാലൻസ്' എന്ന വിഷയത്തിൽ പ്രദീപ് രാജനും (എ.ജി.എം ഫെസിലിറ്റീസ്, വേൾഡ് ട്രേഡ് സെന്റർ), 'ഹ്യൂമൻ എലമെന്റ് ഇൻ ഹോസ്പിറ്റാലിറ്റി' എന്ന വിഷയത്തിൽ മൻസൂർ എ.ആറും (കോർപ്പറേറ്റ് മാനേജർ, അബാദ് ഗ്രൂപ്പ്) സംസാരിക്കും. ക്ലീൻ കേരള കമ്പനി മുൻ എം.ഡി കബീർ ബി. ഹാരൂൺ കാർബൺ ന്യൂട്രൽ ഇനിഷ്യേറ്റീവിനെക്കുറിച്ച് ക്ലാസ് നയിക്കും. കൂടാതെ ഡോ. റോജ ജോസഫ് നയിക്കുന്ന കാൻസർ ബോധവൽക്കരണ സെഷനും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.ഹൗസ് കീപ്പിംഗ് രംഗത്തെ മികച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. 

ലിബർട്ടീ ഡിസൈൻസ് അവതരിപ്പിക്കുന്ന ഹോട്ടൽ യൂണിഫോം ഫാഷൻ ഷോ, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ കൺവെൻഷന് മാറ്റുകൂട്ടും. കേരള ട്രാവൽ മാർട്ട്, കേരള ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് തുടങ്ങി ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെ പിന്തുണയും പങ്കാളിത്തവും പരിപാടിക്കുണ്ട്. കെ.പി.എച്ച്.എ പ്രസിഡന്റ് ബിന്ദു കെ.സി, സെക്രട്ടറി രൂപേഷ് കൃഷ്ണ, ജോയിന്റ് സെക്രട്ടറിമാരായ സിനിമോൾ ബിജു, രാകേഷ് ബി. ജയൻ, ട്രഷറർ ബീന സതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു . എംഡി ജോസഫ് കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ടെക്കിൻ്റെ പിന്തുണയും സമ്മേളനത്തിനുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img