11:32pm 05 November 2026
NEWS
ഈഴവരും വേണം ക്രിസ്ത്യാനികളും വേണം
എല്ലാംകൂടി എങ്ങിനെ ഒപ്പിക്കും ...?

31/01/2025  07:30 AM IST
News Desk
വല്ലാത്തൊരു പാട് തന്നെ !
HIGHLIGHTS

ഈഴവ കാൻഡിഡേറ്റ് എന്ന നിലയിൽ അടൂര്‍ പ്രകാശിന്റെ പേരാണ് മുന്നിട്ട് നിൽക്കുന്നത്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവര്‍... 

തിരുവനന്തപുരം : കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തുനിന്നും കെ. സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഏറെക്കുറേ തീരുമാനമായി. പകരം ആര് എന്നതാണ് ചോദ്യം. വിവിധ ഗ്രൂപ്പുകളുടെ പ്രതിനിധികളായി പല പേരുകളും ഉയര്‍ന്നുവരുന്നുണ്ട് എങ്കിലും ജാതി, മത സമവാക്യങ്ങളിൽ തട്ടി എല്ലാം പ്രതിസന്ധിയിലാവുകയാണ്. ഉമ്മൻചാണ്ടിക്ക് ശേഷം ശക്തമായ ഒരു ക്രിസ്ത്യൻ മുഖം യു.ഡി.എഫിനില്ല എന്നത് പ്രതിസന്ധിയാണ്. അതേസമയം, ബി.ജെ.പി. പാളയത്തിലേക്ക് ഒഴുകുന്ന ഈഴവ വോട്ടുകൾ സംരക്ഷിക്കാൻ ഈഴവ പ്രാതിനിധ്യവും ഉറപ്പാക്കണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ നിൽക്കുന്നവരെല്ലാം നായര്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് അക്കാര്യത്തിൽ ആശങ്കവേണ്ട. മുസ്ലീം സമവാക്യങ്ങൾ സെറ്റിൽ ചെയ്യാൻ മുസ്ലീം ലീഗിന് മതിയായ പരിഗണന നൽകിയാൽ മതി. എന്നാൽ ഈഴവ, ക്രിസ്ത്യൻ കാൻഡിഡേറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ കേന്ദ്രത്തിനും കഴിയുന്നില്ല. 
           റോജി എം ജോൺ എം.എൽ.എയെപ്പോലെയുള്ള ചെറുപ്പക്കാരെ പാര്‍ട്ടി തലപ്പത്ത് എത്തിക്കണമെന്ന് ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും എല്ലാ സഭകളേയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. പിന്നെയുള്ളത് ബെന്നി ബഹന്നാൻ ആണ്. അദ്ദേഹം ഉമ്മൻചാണ്ടിപക്ഷക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം റീവാമ്പ് ചെയ്ത എ ഗ്രൂപ്പിന്റെ വക്താവായി ബെന്നി ഉയരുന്നത് പലര്‍ക്കും ദഹിക്കുന്ന കാര്യമില്ല. ഈ സാഹചര്യത്തിൽ ബെന്നിയെ വെട്ടാൻ ഒരുവിഭാഗം രംഗത്തുണ്ട്. അതേസമയം, ഈഴവ കാൻഡിഡേറ്റ് എന്ന നിലയിൽ അടൂര്‍ പ്രകാശിന്റെ പേരാണ് മുന്നിട്ട് നിൽക്കുന്നത്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവര്‍ ചില ചരടുവലികൾ നടത്തുന്നതായാണ് വിവരം. മുൻ മന്ത്രി എന്ന നിലയിലും പാര്‍ട്ടി സംവിധാനങ്ങൾ ചലിപ്പിക്കാൻ ശേഷിയുള്ള ആൾ എന്ന നിലയിലും അടൂരിന് സാദ്ധ്യത ഏറെയാണ്. എന്നാൽ 2026ൽ ഭരണം ലഭിക്കുന്നപക്ഷം ഒന്നുകൂടി മന്ത്രി ആയ ശേഷം സജീവരാഷ്ട്രീയത്തിൽ നിന്നും പിൻമാറുന്ന കാര്യവും അദ്ദേഹത്തിന്റെ ആലോചനയിൽ ഉണ്ടത്രേ. ഏതായാലും അധികം വൈകാതെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് അറിയുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img