08:01pm 10 November 2026
NEWS
ലഹരിക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ കെപിസിസി വാക്കത്തോണ്‍
05/08/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ കെപിസിസി വാക്കത്തോണ്‍
HIGHLIGHTS

- ഓഗസ്റ്റ് 9 ന് രാവിലെ 6 മണി മുതല്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക്
-എഐസിസി ജനറല്‍ സെക്രട്ടറി  കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണ്‍ ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് 9ന് നടക്കും. ലഹരി മരുന്നുകളുടെ അടിമത്വത്തില്‍ നിന്നും സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരുമിച്ച് നടക്കാം എന്ന മുദ്രാവാക്യത്തോടെ 9ന് രാവിലെ 6 മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്കാണ് വാക്കത്തോണ്‍. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ പോഷക സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് വാക്കത്തോണ്‍ നടക്കുക. 

ലഹരിയുടെ പേരില്‍ അടുത്തകാലത്തുണ്ടായ ക്രൂരമായ അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനവും, ഉപയഗവും നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാരിന് ആകുന്നില്ലെന്നും, ലഹരിക്കെതിരെ വാര്‍ഡു തലങ്ങളില്‍ വരെ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നതിന്റെ ആദ്യ പടിയാണ് വാക്കത്തോണ്‍ എന്നും സംഘാടക സമിതി ചെയര്‍മാന്‍ ഹൈബി ഈഡന്‍ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ പറഞ്ഞു. 

ഓഗസ്റ്റ് 9ന് ശനിയാഴ്ച രാവിലെ ആറ് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി വാക്കത്തോണ്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,  കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങി ആയിരങ്ങള്‍ അണിനിരക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img