
ചെങ്ങന്നൂർ: വിശ്വാസ സംരക്ഷണത്തിനും ശബരിമലയിലെ സ്വർണ്ണ മോഷണത്തിനുമെതിരെ കെപിസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥകൾ ഒക്ട്രോബർ 17 വെള്ളിയാഴ്‌ച വൈകിട്ട് 5 മണിക്ക് ചെങ്ങന്നുരിൽ എത്തിച്ചേരും.എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന ജാഥ കൊല്ലകടവ് ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലെത്തും.
മുൻ കെപിപിസിസി പ്രസിഡൻ്റ് കെ. മുരളിധരൻ്റെ നേതൃത്വത്തിലുള്ള ജാഥയും, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. നയിക്കുന്ന ജാഥയും,
ബന്നി ബഹനാൻ എം.പി. നയിക്കുന്ന ജാഥയും ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷ നിൽ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ ബസ്സ്റ്റാൻ്റ് ഗ്രൗണ്ടിൽ സമാപിക്കും തുടർന്നു നടക്കുന്ന പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.ബി. ബാബു പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്നു ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി
ദീപദാസ് മുൻഷി, എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നത്തല എം.എൽഎ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി. വിഷ്‌ണുനാഥ് എംഎൽഎ, എ.പി. അനിൽകു മാർ എഎൽഎ, കെപിസിസി ഭരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും
സ്വീകരണ സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗ തസംഘം ചെയർമാൻ അഡ്വ.ബി. ബാബു പ്രസാദ്, കോഓർഡിനേറ്റർ പി.വി. ജോൺ, കൺവിനറൻമാരായ അഡ്വ. കെ.ആർ. സജീവൻ, സുജിത് ശ്രീരംഗം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.











