04:52am 09 November 2026
NEWS
കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കും; അരഡസനിലേറെ നേതാക്കൾ പരിഗണനയിൽ
12/08/2026  01:49 PM IST
nila
കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കും; അരഡസനിലേറെ നേതാക്കൾ പരിഗണനയിൽ


തിരുവനന്തപുരം ∙ പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിന്റെ ഭാഗമായി അന്തിമ ചർച്ചകളിലേക്ക് കടക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലെത്തി മുതിർന്ന നേതാക്കളിൽനിന്ന് അഭിപ്രായം തേടും.

നേരത്തെയും ദീപാ ദാസ് മുൻഷി കേരളത്തിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലും അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾക്ക് കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഇത്തവണ സമവായത്തിലൂടെ തീരുമാനം വേഗത്തിലാക്കാനാണ് ഹൈക്കമാൻഡ് നീക്കം.

അരഡസനിലേറെ നേതാക്കളുടെ പേരുകളാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകൾ പ്രാഥമിക പട്ടികയിലുണ്ട്. മാത്യു കുഴൽനാടൻ, ആന്റോ ആന്റണി എന്നിവരും പരിഗണനയിലുണ്ടെന്നാണ് വിവരം.

അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാട് നിർണായകമാകും. പാർട്ടിയെ നയിക്കാൻ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img