04:37pm 13 November 2025
NEWS
റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റിനെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്നും ഇറക്കിവിട്ടു
04/11/2025  02:44 PM IST
nila
റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റിനെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്നും ഇറക്കിവിട്ടു

കണ്ണൂർ: പേരാവൂരിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റിനെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്നും ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പേരാവൂർ എംഎൽഎ കൂടിയായ സണ്ണി ജോസഫ്. എന്നാൽ, സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയും സണ്ണി ജോസഫ് വേദിയിൽനിന്ന് ഇറങ്ങിപോകുകയുമായിരുന്നു. 

സർക്കാർ ഫണ്ടിൽ നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് ഉദ്ഘാടന ചുമതല തനിക്കാണെന്നായിരുന്നു സണ്ണി ജോസഫിന്റെ നിലപാട്. എന്നാൽ “എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട” എന്ന മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. കലഹം രൂക്ഷമായതോടെ എംഎൽഎ വേദി വിട്ടിറങ്ങുകയായിരുന്നു. 

തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഒരുക്കിയ മറ്റൊരു വേദിയിൽ സണ്ണി ജോസഫ് വിഷയത്തിൽ വിശദീകരണം നൽകി. നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂർ മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് ഫണ്ട് അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു.

നവകേരള സദസിനെ ബഹിഷ്കരിച്ച എംഎൽഎ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. അവസാനം നഗരസഭ ചെയർപേഴ്സൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img