10:59am 13 November 2026
NEWS
പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന ഭരണപക്ഷവാദം ജനങ്ങൾ വിശ്വസിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
17/09/2025  08:15 PM IST
സണ്ണി ലുക്കോസ്
പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന ഭരണപക്ഷവാദം  ജനങ്ങൾ വിശ്വസിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനും കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനില്‍ നടന്ന പോലീസ് അതിക്രമങ്ങളുടെയും നേര്‍സാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം ഉള്ളതുകൊണ്ടാണ് ഭരണപക്ഷമത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ഭരണപക്ഷം ഒരിക്കലും അംഗീകരിക്കില്ല. പോലീസ് അക്രമങ്ങള്‍ക്ക് പ്രോത്സോഹനം നല്‍കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചെട്ടിയും ഹെല്‍മെറ്റും കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചപ്പോള്‍ അതിനെ  രക്ഷാപ്രവര്‍ത്തനമെന്നല്ലെ മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു.

ആരോഗ്യ വകുപ്പും പ്രതിക്കൂട്ടിലാണ്. രോഗികളോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും ആരോഗ്യ വകുപ്പ് പ്രവര്‍ത്തന രഹിതമാണെന്നും തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ഹാരീസാണ്. മകളുടെ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയാണ് കോട്ടയത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ചത്.അവരുടെ ജീവന്‍ രക്ഷപ്പെടുത്തേണ്ട സമയം നഷ്ടപ്പെടുത്തിയത് ഈ സര്‍ക്കാരിന്റെ രണ്ടു മന്ത്രിമാരാണ്. ചികിത്സാ പിഴവിന്റെ നീണ്ട നിരയാണ് ഇക്കാലയളവില്‍ പുറത്തുവന്നത്. പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാര്‍ ജനദ്രോഹ നടപടികളെ അന്ധമായി ന്യായീകരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img