05:14am 12 November 2026
NEWS
കൊല്ലം അത്ഭുതപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ്
14/12/2025  09:15 AM IST
nila
കൊല്ലം അത്ഭുതപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം അത്ഭുതപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൊല്ലം, കൊച്ചി, തൃശ്ശൂർ എന്നിവിടങ്ങളിലെ മേയർമാരെ ഉടൻ തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഒരു വാർത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു കെപിസിസി അധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്.

അതേസമയം, യുഡിഎഫ് വിപുലീകരണം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരള കോൺ​ഗ്രസ് മാണി ​ഗ്രൂപ്പ് യുഡിഎഫിലെത്തുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പി വി അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസ് യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, തോൽവിയുടെ കാരണങ്ങൾ തേടി എൽഡിഎഫ് സൂക്ഷ്മ പരിശോധനയിലേക്ക് കടക്കും. എറണാകുളത്തെ സ്ഥിതി വിശദമായി പരിശോധിക്കും. എറണാകുളം ജില്ലയിലെ നഗരവും മലയോരവും കടലോരവും കായലോരവും നേടിയാണ് ജില്ലയിൽ യുഡിഎഫ് മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി സാന്നിദ്ധ്യം അറിയിച്ചത് ജില്ലയിൽ ബിജെപിക്കും നേട്ടമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img