02:30pm 09 November 2026
NEWS
കെ.പി.സി.സി പ്രസിഡൻ്റിന് സ്വീകരണം നൽകി
14/05/2025  09:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.പി.സി.സി പ്രസിഡൻ്റിന് സ്വീകരണം നൽകി

നെടുമ്പാശ്ശേരി: കെ.പി.സി.സി യുടെ പ്രസിഡന്റ് സണ്ണി ജോസഫ്  എംഎൽഎ ക്കും, വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പിക്കും  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഒറ്റക്കെട്ടായി, ഒരു ടീമായി മുന്നോട്ട് പോകുമെന്നും, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും, നിയമസഭയിലും പാർട്ടി വലിയ വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് പറഞ്ഞു.ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത് എം.എൽ.എ, റോജി എം ജോൺ എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, എൽദോസ് കുന്നേപ്പിള്ളി എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , കെ.പി.സി.സി ഭാരവാഹികളായ കെ.പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, ഐ.കെ രാജു , കെ.പി ബേബി, എം.ജെ ജോമി , പി.ബി സുനീർ, പി.എൻ ഉണ്ണികൃഷ്ണൻ, ജോസഫ് ആൻ്റണി, ലിൻ്റൊ പി ആൻ്റു, അബ്ദുൾ റഷീദ്, ജിൻഷാദ് ജിന്നാസ്, കെ.എൻ കൃഷ്ണകുമാർ, പി.എ മുജീബ്, പി.എച്ച് അസ്ലം തുടങ്ങിയവരുടെ  നേതൃത്വത്തിൽ സ്വീകരണം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img