
നെടുമ്പാശ്ശേരി: കെ.പി.സി.സി യുടെ പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ക്കും, വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഒറ്റക്കെട്ടായി, ഒരു ടീമായി മുന്നോട്ട് പോകുമെന്നും, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും, നിയമസഭയിലും പാർട്ടി വലിയ വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് പറഞ്ഞു.ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത് എം.എൽ.എ, റോജി എം ജോൺ എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, എൽദോസ് കുന്നേപ്പിള്ളി എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , കെ.പി.സി.സി ഭാരവാഹികളായ കെ.പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, ഐ.കെ രാജു , കെ.പി ബേബി, എം.ജെ ജോമി , പി.ബി സുനീർ, പി.എൻ ഉണ്ണികൃഷ്ണൻ, ജോസഫ് ആൻ്റണി, ലിൻ്റൊ പി ആൻ്റു, അബ്ദുൾ റഷീദ്, ജിൻഷാദ് ജിന്നാസ്, കെ.എൻ കൃഷ്ണകുമാർ, പി.എ മുജീബ്, പി.എച്ച് അസ്ലം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി










