07:10pm 14 November 2026
NEWS
കെ പി ബി നിധി ലിമിറ്റഡിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
14/11/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ പി ബി നിധി ലിമിറ്റഡിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
HIGHLIGHTS

കെ പി ബി നിധിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ആലുവ എം എൽ എ അൻവർ സാദത്ത് നിര്‍വ്വഹിക്കുന്നു. കമ്പനിയുടെ ചെയർമാൻ മോഹന്‍ദാസ്, എം ഡി മുരളിധരന്‍, മുന്‍ ഡയറക്ടർ അഡ്വ. കെ കെ ബാലറാം, ജി എം ജയലക്ഷ്മി, മുനിസിപ്പല്‍ ചെയർപേഴ്സൺ സൈജി ജോളി തുടങ്ങിയവര്‍ സമീപം

ആലുവ: കെ പി ബി നിധി ലിമിറ്റഡിന്റെ പുതിയ ആസ്ഥാന മന്ദിരമായ 'പി ഇ ബി മേനോൻ മെമ്മോറിയൽ ബാലഭദ്ര ടവർ' ന്റെ ഉദ്ഘാടനം ആലുവ മുനിസിപ്പൽ ടൗ ടൗണ്ഹാളില്‍ ആലുവ എം.എൽ.എ ശ്രീ. അൻവർ സാദത്ത് നിർവഹിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച അൻവർ സാദത്ത്, കെ പി ബി നിധിയുടെ സ്ഥാപക നായിരുന്ന അന്തരിച്ച പി ഇ ബി മേനോൻ ഉയർത്തിപ്പിടിച്ചിരുന്ന ഉന്നതമായ മൂല്യങ്ങളെയും ആദർശങ്ങളെയും അനുസ്മരിച്ചു. മേനോൻ സാർ വിഭാവനം ചെയ്ത മൂല്യങ്ങളും ധാർമ്മികതയും ഇന്നും കെ പി ബി നിധി അതേ പ്രതിബദ്ധതയോടെ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സമ്പാദ്യം വിശ്വാസപൂർവം ഏൽപ്പിക്കാൻ കഴിയുന്ന വിശ്വസ്തമായ സ്ഥാപനമാണ് കെ പി ബി നിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാപനത്തിന്റെ പ്രവർത്തന മികവിനേയും നിയമാനുസൃതമായ പ്രവർത്തനശൈലിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.കമ്പനിയുടെ മുന്‍ ഡയറക്ടർ അഡ്വ. കെ കെ ബാലറാം മന്ദിരം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 

സ്ഥാപനത്തിന്റെ ചെയർമാൻ മോഹന്‍ദാസ്, മാനേജിങ് ഡയറക്ടർ മുരളിധരന്‍, മുന്‍ ചെയർമാൻ എ ആർ മോഹനന്‍, മുനിസിപ്പല്‍ ചെയർപേഴ്സൺ സൈജി ജോളി, കൗൺസിലർമാരായ ധനലക്ഷ്മി, ശ്രീലത രാധാകൃഷ്ണന്‍, വിഷ്ണു പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 

സ്ഥാപകന്റെ ദീർഘവീക്ഷണവും ആദർശങ്ങളും കൈമുതലാക്കി വളർച്ചയുടെ പുതിയ പടവുകൾ പിന്നിടുന്ന കെ പി ബി നിധിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി പുതിയ കോർപ്പറേറ്റ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മാറി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img