07:09pm 11 November 2026
NEWS
കെ.പി.എ.ക്യു ഖത്തർ ഓപ്പൺ കാരംസ് ടൂർണമെന്റ് ആവേശകരമായി സമാപിച്ചു
27/06/2026  07:49 PM IST
nila
കെ.പി.എ.ക്യു ഖത്തർ ഓപ്പൺ കാരംസ്  ടൂർണമെന്റ് ആവേശകരമായി സമാപിച്ചു

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സംഘടിപ്പിച്ച KPAQ Qatar Open Carrom Tournament 2026 ഇന്നലെ നുഐജയിലെ ലാസ ഹാളിൽ ആവേശകരമായി സമാപിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിച്ച ടൂർണമെന്റിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു.

ഡബിൾസ് (Out Thumbing) വിഭാഗത്തിൽ നടന്ന മത്സരങ്ങൾ ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അബ്ദുൽ സലാം യു.പി – ഇബ്രാഹിം സഖ്യം ചാമ്പ്യന്മാരായി. റാഷിദ് ഖാൻ – ഓംകാർ രണ്ടാം സ്ഥാനവും, അഹമ്മദ് മുല്ല – യാക്കൂബ് മൂന്നാം സ്ഥാനവും, ഇസ്മായിൽ – ഹാദി നാലാം സ്ഥാനവും കരസ്ഥമാക്കി.

കാലിക്കറ്റ് റഹ്മത്ത് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസുകളും ട്രോഫികളും, കെ.പി.എ.ക്യു പ്രസിഡന്റ് ഷമീർ, ജനറൽ സെക്രട്ടറി ഗഫൂർ കോഴിക്കോട്, ടൂർണമെന്റ് കൺവീനർ അബ്ദുൽ റഹീം എന്നിവർ വിജയികൾക്ക് വിതരണം ചെയ്തു. സ്‌ക്വയർ യാർഡ്സ് , മാർക്ക് , ലാസ ഇവെന്റ്സ് എന്നിവരായിരുന്നു മറ്റു സ്പോന്സര്മാര് .

 

കാരം പ്രേമികളുടെയും കായികാസ്വാദകരുടെയും മികച്ച പങ്കാളിത്തം ടൂർണമെന്റിനെ ശ്രദ്ധേയമാക്കി. കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ.പി.എ.ക്യു സംഘടിപ്പിച്ച ടൂർണമെന്റ് മികച്ച സംഘാടനവും മത്സര നിലവാരവും കൊണ്ട് ശ്രദ്ധേയമായി. കെ.പി.എ.ക്യു ഭാരവാഹികളും അംഗങ്ങളും മത്സരാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img