
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സംഘടിപ്പിക്കുന്ന ഓപ്പൺ കാരം ടൂർണമെന്റ് 2026 ജൂൺ 26-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നുഐജയിലെ ലാസ ഹാളിൽ നടക്കും.
ഡബിൾസ് (ഔട്ട് തമ്പിംഗ്) വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാരം പ്രേമികളും കായികാസ്വാദകരും പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി.എ.ക്യു പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 80 ഖത്തർ റിയാൽ ആണ്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ താത്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
5581 6694
5095 9633










