03:27pm 03 September 2026
NEWS
കെ പി എ ക്യു വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു
13/01/2025  07:11 PM IST
കെ പി എ ക്യു വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (കെ പി എ ക്യു) സംഘടിപ്പിച്ച വിൻ്റർ ക്യാമ്പ് വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനകരമായി. കഴിഞ്ഞ ദിവസം സിമേസ്മ ബീച്ച് റിസോർട്ടിൽ ഉച്ചഭക്ഷണത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.പങ്കെടുത്ത അംഗങ്ങളെ നാല് ടീമുകളായി തിരിച്ചാണ് ആവേശകരമായ ഔട്ഡോർ ഗെയ്മുകൾ നടത്തിയത്. ഷാജി പിവീസ് , ഫെമി ഗഫൂർ , ഭരത് ആനന്ദ്, ഷൗക്കത്ത് എന്നിവർ ഔട് ഡോർ ഗെയ്മുകൾക്ക് നേതൃത്വം കൊടുത്തു. വൈകിട്ട് ആറ് മണിക്ക് ഇൻഡോർ പരിപാടികൾ ആരംഭിച്ചു. പ്രസിഡൻ്റ് ഷമീർ കെ.പി , ജനറൽ സെക്രട്രി ഗഫൂർ കാലിക്കറ്റ് എന്നിവർ കെ പി എ ക്യു വിൻ്റെ നാൾവഴികളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും സംസാരിച്ചു. ചടങ്ങിൽ റേഡിയോ നാടകോത്സവം ഫസ്റ്റ് ബെൽ 2024 ലെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച കെ പി എ ക്യു അംഗം കൃഷ്ണകുമാറിനേയും, യൂണിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻ്റ് ടെക്നോളജിയിൽ നിന്ന് ഡാറ്റ ആൻൻ്റ് സൈബർ സെക്യൂരിറ്റിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നെഹ് ല ഷമീറിനേയും കെ പി എ ക്യു വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ: റീന മൊമെന്റോ നൽകി ആദരിച്ചു. ദീപക് ഐപിൻ്റെ ഗീറ്റാർ സോളോയും, കെ പി എ ക്യു അംഗങ്ങളായ ഗായകർ പാടിയ കരോക്കെ ഗാനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഭാരവാഹികൾ നിർവ്വഹിച്ചു സമീൽ , അഞ്ജു നിഷിൻ, സ്മൃതി എന്നിവർ ഇൻഡോർ പ്രോഗ്രാം നിയന്ത്രിച്ചു. രാത്രി പതിനൊന്നു മണിക്ക് ക്യാംപ് ഫയറോടു കൂടി പരിപാടി അവസാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ റഹിം നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img