08:56pm 11 November 2026
NEWS
KPAQ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു .
20/06/2026  05:56 PM IST
NILA
KPAQ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു .

 

 കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) അബീർ മെഡിക്കൽസുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ദേയമായി .
അബൂഹമൂറിലെ അബീർ മെഡിൽ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചത്.
കാർഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, കുട്ടികളുടെ ദന്ത പരിശോധന എന്നീ കൺസൽട്ടേഷനും, CBC, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ALT, ECG എന്നീ ടെസ്റ്റുകളും സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമായിരുന്നു.
കൂടാതെ ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ : ഷാജി ജോസ് (Pediatrician )  ക്ലാസ്സ് ഏറെ വിജ്ഞാന പ്രദമായിരുന്നു . 
KPAQ പ്രസിഡൻ്റ്  ഷമീർ കെ.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ 
 മെഡിക്കൽ ക്യാമ്പിൻ്റെ ഔദ്യോഗികമായ ഉൽഘാടനം ICBF പ്രസിഡൻ്റ് ഷാനവാസ് ബാവ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗത പ്രസംഗം നടത്തി ,  സമൂഹിക പ്രവർത്തകൻ ഷംസീർ അരിക്കുളും ആശംസാ പ്രസംഗം നടത്തി.
അബീർ മെഡിക്കൽസിനുള്ള മൊമെൻ്റൊ  ICBF പ്രസിഡൻ്റ് ഷാനവാസ് ബാവയും  കെ പി എ ക്യൂ ഭാരവാഹികളും ചേർന്ന്  ഡോ: പ്രീതം കുമാർ ഫ്രാൻസിസ് (Cardiologyst),
 ഡോ : ഷാജി ജോൺ ( Pediatrician ) ശ്രീ: മിദിലാജ് (മാർക്കറ്റിംഗ് മാനേജർ )
എന്നിവർക്ക് കൈമാറി.
സാമൂഹിക പ്രവർത്തകൻ അബ്‌ദുൽ റഊഫ് കൊണ്ടി , പരിപാടിയുടെ സ്പോൺസർ സ്‌ക്വർ യാർഡിസിൻ്റെ പ്രതിനിധി അമാൻ എന്നിവരും പരിപടിയിൽ സന്നിഹിതരായിരുന്നു. 
പരിപാടിയിൽ വെച്ച് ജൂൺ 26 ന് നടക്കന്ന KPAQ ഖത്തർ ഓപ്പൺ കേരം ടൂർണ്ണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശനവും നടന്നു.
ക്യാമ്പിന് ഭാരവാഹികളായ ഷൗക്കത്ത് ( ട്രഷറർ) 
അബ്ദുൽ റഹിം , വാസു വാണിമേൽ, രവി പുതുക്കുടി, റജിലേഷ് എ.വി , റഷാദ് ഹമീദ്, ഫെമി ഗഫൂർ ,സ്മൃതി,  എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. കൺവീനർ RK സമസ്യ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img