03:10am 05 September 2026
NEWS
KPAQ FIFA WORLD CUP PREDICTION CONTEST 2026 വിജയികളെ പ്രഖ്യാപിച്ചു
05/08/2026  10:21 AM IST
nila
KPAQ FIFA WORLD CUP PREDICTION CONTEST 2026 വിജയികളെ പ്രഖ്യാപിച്ചു

ഒന്നര മാസത്തോളം ഫുട്ബോൾ ലോകകപ്പിന്റെ ആവേശം പങ്കുവെച്ച് സംഘടിപ്പിച്ച KPAQ FIFA World Cup Prediction Contest 2026 വിജയകരമായി സമാപിച്ചു. കായിക മനോഭാവത്തോടെയും ആവേശത്തോടെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ഫുട്ബോൾ പ്രേമികൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

മത്സരത്തിൽ കൃഷ്ണദാസ് & അബ്ദുൽ റഹീം വേങ്ങേരി   എന്നിവർ സംയുക്തമായി ഒന്നാം സമ്മാനം നേടി. സജീർ പൂവള്ളത്തിൽ രണ്ടാം സമ്മാനത്തിനും, ബിന്ന്യ രജിലേഷ് & നിസാർ കാങ്ങാട്ട് എന്നിവർ സംയുക്തമായി മൂന്നാം സമ്മാനത്തിനും അർഹരായി.

മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബമ്പർ ചോദ്യ മത്സരങ്ങളിൽ, ബമ്പർ #1-ൽ സംഗീത പുഴയ്ക്കൽ വിജയിയായപ്പോൾ, ബമ്പർ #2-ൽ ഷൈജു പുത്തലത്ത് വിജയിയായി.

 

എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും, മത്സരത്തിൽ പങ്കെടുത്ത ഓരോ മത്സരാർത്ഥിക്കും ആത്മാർത്ഥമായ നന്ദിയും KPAQ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img