06:15am 11 November 2026
NEWS
ജെൻ സി പ്രക്ഷോഭത്തിന് മുന്നിൽ പകച്ച് നേപ്പാൾ; സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി
09/09/2025  08:04 AM IST
nila
ജെൻ സി പ്രക്ഷോഭത്തിന് മുന്നിൽ പകച്ച് നേപ്പാൾ; സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി

സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയതോടെ നേപ്പാൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. ജെൻ സി പ്രക്ഷോഭത്തെ അടിച്ചമർത്താൻ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭരണകൂടത്തിന്റെ ഭീഷണികൾക്ക് മുന്നിൽ യുവാക്കൾ മുട്ടുകുത്തിയില്ല. ഒടുവിൽ നേപ്പാൾ സർക്കാർ പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കുകയും ചെയ്തു. രാജ്യത്തെ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കം ചെയ്തു. 

നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് സമൂഹ മാധ്യമങ്ങളുടെ വിലക്ക് നീക്കിയെന്ന് വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങൾക്ക് നിരോധനമേർപ്പെടുത്താനെടുത്ത തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും പൃഥ്വി ശുഭ അറിയിച്ചു. കലാപം പ്രത്യേക സമിതി അന്വേഷിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img