10:12am 11 November 2026
NEWS
കെ പി എക്യു ഓണാഘോഷം
19/09/2025  11:06 AM IST
nila
കെ പി എക്യു ഓണാഘോഷം

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ)  മെഗാ പൂക്കള മൽസരവും ഓണാഘോഷവും സമാപിച്ചു.
ലുലു ഹെപ്പർ മാർക്കറ്റ് ബർവ സിറ്റിയിൽ വെച്ചായിരുന്നു ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. മെഗാ പൂക്കള മത്സരത്തിൽ ഖത്തറിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു. ഒന്നും, രണ്ടും, മൂന്നും, സ്ഥാനം നേടുന്ന വിജയികൾക്കുള്ള ക്യാഷ് പ്രൈസ് യഥാക്രമം 2500 QR , 1500 QR ,1000 QR ആയിരുന്നു. റിയാദ മെഡിക്കൽ സെൻ്റർ ആണ് പൂക്കളമൽസത്തിൻ്റെ മുഖ്യ പ്രായോജകർ. കൂടാതെ ലുലു ഹെപ്പൽമാർക്കറ്റ് ,ദാത്രി ആയുർവേദ, അൽ സഹീം ഇവൻ്റ് ഇവർ സഹ പ്രായോജകരും ആയിരുന്നു.
അതു കഴിഞ്ഞു നടന്ന ഓണ സദ്യയ്ക്ക് കെ പി എ ക്യു അംഗങ്ങളും അവരുടെ കുടുംബങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തും.

ആവേശകരമായ മെഗാ പൂക്കള മൽസരത്തിൽ
ഒന്നാം സ്ഥാനം ടീം QSCT യും, രണ്ടാം സ്ഥാനം  ടീം Pearl ഉം, മൂന്നാ സ്ഥാനം ടീ സംസ്കൃതി ഖത്തറും കരസ്തമാക്കി.

ലാസ ഇവൻ്റ്സ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഓണച്ചമയം സംഗീത പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് മെഗാ പൂക്കള മൽസര വിജയികൾക്കുള്ള  സമ്മാനം നിർവ്വഹിച്ചു.  റിയാദ മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അൽതാഫ്, ലുലു ഹൈപ്പർ മാർക്കറ്റ് (ഡി റിംഗ് )  മാനേജർ  മുഹൈം നഹ ,  കെ.പി എ .ക്യു പ്രസിഡൻ്റ്  ഷമീർ കെ.പി. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് , ട്രഷറർ ഷൗക്കത്ത് , മറ്റു ഭാരവാഹികളായ വാസു വാണിമേൽ, ഷാജി പി വീസ് , അബ്ദു റഹിം പി.കെ, ഭരത് ആനന്ദ്, ആർ കെ സമസ്യ , കൃഷ്ണകുമാർ ,  റജിലേഷ് എ വി ,റയീസ് ഹമീദ് , ഫെമി ഗഫൂർ, സ്മൃതി  എന്നിവർ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img