01:54am 29 August 2026
NEWS
ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ
18/03/2025  09:07 AM IST
nila
ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കവർച്ചയിൽ ഒരു യുവതി കൂടി പിടിയിലായി. എറണാകുളം ചെല്ലാനം സ്വദേശിനി അപർണ പുഷ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി ഇരുപത്തിമൂന്നുകാരിയായ അപർണക്ക് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജിതിൻ ഉൾപ്പെടെ നാലുപേരാണ് കേസിൽ ഇനിയും പിടിയിലാകാനുള്ളത്. 

ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ആറുപേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഇപ്പോൾ അറസ്റ്റിലായ അപർണ. ജ്യോത്സ്യനെ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയത് അപർണയുടെ ഫോണിലാണ്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി കൊഴിഞ്ഞാംപാറയിലെത്തിയത് ജിതിൻ വിളിച്ചതു പ്രകാരമെന്നും പൊലീസ് വെളിപ്പെടുത്തി. ജിതിനുമായി സാമൂഹിക മാധ്യമം വഴിയാണ് പരിചയമെന്ന് പ്രതി ​പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img