02:06pm 11 November 2026
NEWS
യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
10/10/2025  09:41 AM IST
nila
യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട് കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം. കഴിഞ്ഞ ഞായറാഴ്ചയാണ് ഷഹർബാനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു കുട്ടികളുടെ മാതാവാണ് മരിച്ച ഷഹർബാൻ. മകളുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷഹർബാന്റെ മാതാവ് കാരമൂല ഇളയിടത്ത് സൈദത്തുന്നിസ പൊലീസിൽ പരാതി നൽകി. 

കട്ടിലിൽ മുട്ടുകുത്തിനിൽക്കുന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം കണ്ടതെന്നാണ് അറിയാൻ സാധിച്ചതെന്ന് താമരശ്ശേരി ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ ഷഹർബാന്റെ മാതാവ് പറയുന്നു. മകളുടെ ഫോണിലെ മെസേജുകൾ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകൾ പറഞ്ഞറിഞ്ഞതായും സൈദത്തുന്നിസ പരാതിയിൽ പറയുന്നു.

ഭർത്താവ് ഉപദ്രവിക്കുകയും വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും 14 പവൻ സ്വർണവും മഹറും വീട്ടുകാർ എടുത്തത് തിരിച്ചുനൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി മകളെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചവരെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img