12:32am 03 May 2026
NEWS
തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

26/01/2025  06:15 PM IST
nila
തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ കല്പറ്റ സ്വദേശികളാണ് മരിച്ചത്. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അനീസ, വാണി, ബിനോഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img