12:09am 27 October 2026
NEWS
ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭർതൃമതിയായ യുവതിയെ കാണാതായെന്ന് പരാതി
27/08/2026  10:26 AM IST
ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭർതൃമതിയായ യുവതിയെ കാണാതായെന്ന് പരാതി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ ഭർതൃമതിയായ 30കാരിയെ കാണാതായതായി പരാതി. തെക്കെപറമ്പിൽ റഷീദിന്റെ ഭാര്യ ജസീനയെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ജസീന പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതിയിലുള്ളത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നത്.

കാണാതാകുമ്പോൾ ജസീന വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളിൽ കാക്കപ്പുള്ളിയുണ്ട്. യുവതിയുടെ മൊബൈൽ ഫോണിൽനിന്ന് അവസാനമായി ലഭിച്ച ലൊക്കേഷൻ പേരാമ്പ്രയാണെന്നും പൊലീസ് അറിയിച്ചു.

ജസീനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

താമരശ്ശേരി പൊലീസ് സ്റ്റേഷൻ: 0495 2222240
സുമിൻ ജി: 9497975716, 9406414401

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img