12:31pm 13 November 2026
NEWS
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോടിന് രാജ്യത്ത് നാലാം സ്ഥാനം
20/08/2025  09:03 AM IST
nila
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോടിന് രാജ്യത്ത് നാലാം സ്ഥാനം

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോടിന് രാജ്യത്ത് നാലാം സ്ഥാനം. തൊട്ടുപിന്നാലെ, അഞ്ചാം സ്ഥാനത്ത് കൊച്ചിയുമുണ്ട്. മുംബൈയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡൽഹി രണ്ടാമതും ചെന്നൈ മൂന്നാം സ്ഥാനത്തുമാണ്. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിനുള്ള മറുപടി നൽകവെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 2021 മുതൽ കൂടുതൽ സ്വർണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ.

2,578.40 കിലോഗ്രാം സ്വർണമാണ് ഈ കാലയളവിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. തൊട്ടുപിന്നിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം-1,370.96 കിലോഗ്രാം. ചെന്നെെ വിമാനത്താവളം 1274.25 കിലോ​ഗ്രാം, കോഴിക്കോട് വിമാനത്താവളം 1159.65 കിലോ​ഗ്രാം, കൊച്ചി വിമാനത്താവളം 627.44 കിലോ​ഗ്രാം, അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളം 465.41 കിലോഗ്രാം, ബെം​ഗളൂരു കെമ്പ​ഗൗഡ വിമാനത്താവളം 441.58 കിലോ​ഗ്രാം, ഹെെദരാബാ​ദ് രാജീവ് ​ഗാന്ധി വിമാനത്താവളം 297.72 കിലോ​ഗ്രാം എന്നിങ്ങനെയാണ് പിടികൂടിയ സ്വർണ്ണത്തിന്റെ അളവ്.

സ്വർണക്കടത്തുകേസിൽ ഏറെയാളുകൾ അറസ്റ്റിലാകുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത് വളരെ കുറച്ച്പേരാണെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2020-21 ൽ അറസ്റ്റുചെയ്തത് 924 പേരെയും ശിക്ഷിച്ചത് ഒരാളെയും. 2021-22ൽ 1,051 പേരെ അറസ്റ്റുചെയ്തപ്പോൾ ശിക്ഷിക്കപ്പെട്ടത് മൂന്നുപേർ. 2022-23ൽ 1,197 പേർ അറസ്റ്റിലായപ്പോൾ അഞ്ചുപേർ ശിക്ഷിക്കപ്പെട്ടു. 2023-24 ൽ 1,533 അറസ്റ്റും അഞ്ചുപേർക്ക് ശിക്ഷയും. 2024-25 ൽ 908 അറസ്റ്റ് നടന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img