11:38pm 09 July 2026
NEWS
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 150 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു; വീണത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക്
09/07/2026  12:01 PM IST
nila
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 150 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു; വീണത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക്

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ടവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 11.10ഓടെയായിരുന്നു അപകടം.

അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും യാത്രക്കാരെ കയറ്റിയിരുന്നില്ല. ഉച്ചയ്ക്ക് 2.05ന് സർവീസ് ആരംഭിക്കാനിരുന്നതിനാൽ കോച്ചുകൾ അടച്ചിട്ട നിലയിലായിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഏതാനും റെയിൽവേ ജീവനക്കാർ അപകടം കണ്ട് സമയോചിതമായി മാറിനിന്നതായും റിപ്പോർട്ടുണ്ട്.

ഏകദേശം 150 വർഷം പഴക്കമുള്ള ക്ലോക്ക് ടവറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഏറെ നാളായി മുന്നറിയിപ്പുകൾ ഉയർന്നിരുന്നതായാണ് വിവരം. സമീപ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് ടവർ ഏത് നിമിഷവും തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

ടവറിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഭാഗങ്ങൾ ഇടിഞ്ഞുവീണതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശം സുരക്ഷാ വളയത്തിലാക്കി പരിശോധനയും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img