04:06am 24 October 2026
NEWS
കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ രണ്ടുപേർ അറസ്റ്റിൽ
26/05/2026  07:32 AM IST
nila
കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ എച്ചിങ്ങാപൊയിൽ സ്വദേശി അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്.

ഏപ്രിൽ 30-ന് രാത്രി പാളയത്ത് നിന്ന് പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്ന 17 വയസുകാരനായ വിദ്യാർഥിയെ, മുൻപരിചയമുള്ള പ്രതികൾ സ്കൂട്ടറിൽ എത്തി ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് ആളൊഴിഞ്ഞ ഒരു കടമുറിയിലെത്തിച്ച ശേഷം ലൈംഗികാതിക്രമം നടത്തിയതായും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു.

വിദ്യാർഥിയുടെ പരാതിയെ തുടർന്ന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അർഷാദ് ഹുസ്സൈനെ പൂനൂരിൽ നിന്നും സജീറിനെ കോഴിക്കോട് നഗരത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ ജിമ്മി പി.ജെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു. സജീറിനെതിരെ മയക്കുമരുന്ന് ഉപയോഗം, വിൽപ്പന, പൊതുജനശല്യം തുടങ്ങിയ കേസുകൾ കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. അർഷാദ് ഹുസ്സൈനെതിരെയും നിരവധി മയക്കുമരുന്ന് കേസുകളുണ്ട്. ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ കേസിൽ ഇയാൾ രണ്ട് വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img