NEWS
വീട്ടിൽ പ്രസവം നടന്നതിനാൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി ദമ്പതിമാർ
07/03/2025 04:07 PM IST
nila

കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന പരാതിയുമായി ദമ്പതികൾ. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. 2024 നവംബർ രണ്ടിനാണ് ഭാര്യ വീട്ടിൽ പ്രസവിച്ചതെന്നും അന്നുതന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു എന്നുമാണ് ഷറാഫത്ത് പറയുന്നത്.
ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെന്നാണ് ദമ്പതികൾ പറയുന്നത്. എന്നാൽ ഫലം ഉണ്ടായില്ല, എന്താണ് സർട്ടിഫിക്കറ്റ് തരാത്തത് എന്നതിന് അവർ കാരണവും പറയുന്നില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











