NEWS
ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കുമെന്ന് മഹല്ല് കമ്മിറ്റി
23/03/2025 05:22 PM IST
nila

ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ച് മഹല്ല് കമ്മിറ്റി. കോഴിക്കോട് ദേവർകോവിലിലെ തഖ്വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റിയാണ് ലഹരിക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നത്. ലഹരിക്കേസുകളിൽ പ്രതികളാകുന്നവരെ പൂർണമായും ഒറ്റപ്പെടുത്താനാണ് മഹല്ല് കമ്മിറ്റി യോഗം തീരുമാനമെടുത്തത്.
ലഹരി കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഇവരുടെ വീട്ടിൽ നടക്കുന്ന കല്യാണങ്ങൾക്കോ മറ്റു ചടങ്ങുകൾക്കോ മഹല്ലു കമ്മറ്റിയുടേയോ ഉസ്താക്കൻമാരുടേയോ സേവനങ്ങൾ ലഭിക്കില്ല. അവരോട് മഹല്ലുകാർ സഹകരിക്കില്ലെന്നും തീരുമാനം എടുത്തതായി ഇമാം അബൂബക്കർ മഹിമി അറിയിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ പുതുപ്പാടി പഞ്ചായത്തിലും വിവിധ മഹല്ല് കമ്മിറ്റികൾ ചേർന്നും ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











