11:31am 27 September 2026
NEWS
പൊറോട്ടക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
16/10/2025  08:28 AM IST
nila
പൊറോട്ടക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പൊറോട്ടക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. ഫ്രാൻസിസ് റോഡിനടുത്ത് പിപി ഹൗസിലെ കെ.ടി. അഫാം ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 30 ​ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയാണ് പിടിച്ചെടുത്തത്. 

വീട്ടിൽവെച്ച് പൊറോട്ടയുണ്ടാക്കി സമീപത്തുള്ള ഹോട്ടലുകളിൽ വിതരണംചെയ്ുവരുന്നയാളാണ് അഫാം. പൊറോട്ട കച്ചവടത്തിന്റെ മറവിലായിരുന്നു എംഡിഎംഎ കച്ചവടം. പൊറോട്ടവാങ്ങിക്കാനെന്ന വ്യാജേന പല ആളുകളും വീട്ടിൽവന്ന് മയക്കുമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാളും ഇയാളുടെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് വീട് റെയ്ഡ് ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. 

സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ്‌ കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്‌മാൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിപിഒമാരായ സുനോജ് കാരയിൽ, ലതീഷ്, സരുൺകുമാർ, ഷിനോജ്, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മഷൂർ, ടൗൺ സ്റ്റേഷനിലെ എസ്ഐമാരായ ജോസ് വി. ഡിക്രൂസ്, കിരൺ ഷബീർ, സജീവൻ, അജിത, സീനിയർ സിപിഒ ജിത്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img