08:28pm 16 October 2026
NEWS
യൂത്ത് പാർലമെന്റ് ഒന്നാം സ്ഥാനം കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിന്
16/10/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യൂത്ത് പാർലമെന്റ് ഒന്നാം സ്ഥാനം കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിന്

കൊച്ചി: കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖലയുടെ 37-ാമത് യൂത്ത് പാർലമെന്റ് മത്സരത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

രണ്ടും മൂന്നും സ്ഥാനങ്ങൾ ആക്കുളം കേന്ദ്രീയ വിദ്യാലയം, എൻ.എ.ഡി ആലുവ കേന്ദ്രീയ വിദ്യാലയം എന്നിവർ നേടി.

എറണാകുളം കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

വിജയികൾക്ക് മുൻ കേന്ദ്ര-സംസ്ഥാന മന്ത്രി പ്രൊഫ. കെ.വി. തോമസ് ട്രോഫികൾ വിതരണം ചെയ്തു.

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നിതാന്ത ജാഗ്രത ആവശ്യമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രീയ വിദ്യാലയ സംഘടന എറണാകുളം മേഖല അസിസ്റ്റന്റ് കമ്മീഷണർ അനിൽ മോഹൻ, എറണാകുളം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ വി.എസ്. സുനിൽകുമാർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img