12:59pm 27 July 2026
NEWS
രണ്ട് കുഞ്ഞുങ്ങളും മരിച്ചത് ഭാര്യവീട്ടിൽവെച്ച്; അസ്വാഭാവികതയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി

11/02/2025  03:50 PM IST
nila
രണ്ട് കുഞ്ഞുങ്ങളും മരിച്ചത് ഭാര്യവീട്ടിൽവെച്ച്; അസ്വാഭാവികതയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി

തന്റെ രണ്ട് കുഞ്ഞുങ്ങളും ഭാര്യവീട്ടിൽവെച്ച് മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറാണ് മക്കളുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ടൗൺ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ രാത്രിയിലാണ് നിസാറിന്റെ രണ്ടാമത്തെ കുഞ്ഞ് മുഹമ്മദ് ഇബാദ്(എട്ടുമാസം) മരിച്ചത്. തൊണ്ടയിൽ അടപ്പ് കുടുങ്ങിയായിരുന്നു കുഞ്ഞ് മരിച്ചത്. 

രണ്ടു വർഷം മുൻപ് നിസാറിന്റെ ആദ്യത്തെ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണ് മക്കളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിസാർ പരാതി നൽകിയത്.

ഇന്നലെ രാത്രി രണ്ടാമത്തെ കുട്ടി‌യുടെ തൊണ്ടയിൽ അടപ്പു കുടുങ്ങിയപ്പോൾ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ഈ കുട്ടി ഓട്ടോറിക്ഷയിൽനിന്നു വീണപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നെന്നും പരാതിയിൽ പറയുന്നു. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img