10:55pm 10 November 2026
NEWS
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിക്കൊട് സിറ്റി മണ്ഡലം ജനറൽ സെക്രട്ടറി മുബാറക്ക് നു കോഴിക്കൊട് ജില്ലാ കെഎംസിസി യാത്രയപ്പ് നൽകി.
18/08/2025  07:58 PM IST
nila
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിക്കൊട് സിറ്റി മണ്ഡലം ജനറൽ സെക്രട്ടറി മുബാറക്ക് നു കോഴിക്കൊട് ജില്ലാ കെഎംസിസി യാത്രയപ്പ് നൽകി.

ദോഹ: ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി ഓരോ കെഎംസിസി പ്രവർത്തകരുടെയും ഹൃദയത്തിൽ ഇടം പിടിക്കാൻ മുബാറക്കിന് കഴിഞ്ഞു എന്ന് യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി കെ ബഷീർ  പറഞ്ഞു. ആക്റ്റിങ് പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ വാണിമേൽ സംസ്ഥാന ഉപദേശക സമിതി അംഗം മുസ്തഫ എലത്തൂർ, ജില്ലാ ഭാരവാഹികളായ നവാസ് കോട്ടക്കൽ, റൂബിനാസ് കോട്ടേടത്ത് മണ്ഡലം ഭാരവാഹികളായ ഉബൈദ് സി കെ , അബ്ദുസമദ് കെ, മഹ്മൂദ് വടകര, മുഹമ്മദ് ചാവട്ട്, ഇജാസ് പുനത്തിൽ, ഇ എ നാസർ, ആബിദീൻ കൊടുവള്ളി, ജൗഹർ കൊയിലാണ്ടി, അബ്‌ദുൽ സലീം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുബാറക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഏറ്റു വാങ്ങി മറുപടി പ്രസംഗം നടത്തി 
ജില്ലാ ഭാരവാഹികളായ മുജീബ് ദേവർകോവിൽ, ഫിർദൗസ് മണിയൂർ 
എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും സെക്രട്ടറി ഒ.പി സ്വാലിഹ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img