NEWS
ഏഴു വയസുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയും പുരുഷനും പിടിയിൽ
29/05/2025 03:56 PM IST
nila

ഏഴു വയസുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയും പുരുഷനും പിടിയിൽ. കോഴിക്കോട് ബീച്ചിനു സമീപം പുതിയകടവിൽ നിന്നാണ് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കുട്ടിയെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ സമീപത്തുണ്ടായിരുന്ന കുട്ടികൾ ബഹളം വയ്ക്കുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ബീച്ച് ഭാഗത്തേക്ക് ഓടിയ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം ഇവർ ചാക്കുമായി നടന്നുപോകുന്നതും കുട്ടികൾ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











