09:24pm 29 September 2026
NEWS
കോഴിക്കോട്ടെ ബിജെപി നേതാവിനെ കണ്ണൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
25/05/2025  01:49 PM IST
nila
കോഴിക്കോട്ടെ ബിജെപി നേതാവിനെ കണ്ണൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ പുളിബസാർ സ്വദേശി നവനീതത്തിൽ ജി. സജി ഗോപാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ബിജെപി ചേളന്നൂർ ഏരിയാ കമ്മിറ്റി അംഗമാണ് സജി ​ഗോപാൽ.

 കണ്ണൂർ ബക്കളം സ്നേഹ ഇൻ ഹോട്ടലിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 23ന് രാത്രി 8.30 നാണ് സജി ഗോപാൽ ബക്കളത്തെ സ്‌നേഹ ഇൻ ഹോട്ടലിൽ മുറിയെടുത്തത്. എക്സാറോ ടൈൽസ് റീജിയണൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബബിത (എച്ച്.ഡി.എഫ്.സി). മകൻ: നവനീത് ഗോപാൽ. മൃതദേഹം നാട്ടിൽ എത്തിച്ച് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്‌കരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img