12:39pm 17 October 2026
NEWS
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; നാല് മരണം; നിരവധി പേർക്ക് പരിക്ക്
16/10/2026  10:32 AM IST
nila
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; നാല് മരണം; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി വരികയായിരുന്ന സ്ലീപ്പർ ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, മൈസൂരു സ്വദേശി ബസ് ഡ്രൈവർ സുനിൽ എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.

മൈസൂരുവിന് സമീപം ഹുൻസൂർ–പെരിയപട്ടണ മേഖലയിൽ ഇന്ന് പുലർച്ചെ 3.45-ഓടെയാണ് അപകടമുണ്ടായത്. കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽനിന്നെത്തിയ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബസിന്റെ ഡ്രൈവർ കാബിനിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയപട്ടണ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img