08:15pm 27 July 2026
NEWS
കോഴിക്കോട് എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിൽ
13/02/2025  08:29 AM IST
nila
കോഴിക്കോട് എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിൽ

കോഴിക്കോട് നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് പിടിയിലായത്. പുലർച്ചെ 2.30ന് പട്രോളിങ്ങിനിടെയാണു ചേവായൂർ പൊലീസ് എടിഎം കവർച്ചാ ശ്രമം പരാജയപ്പെടുത്തിയത്. പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘമെത്തിയത്.

എടിഎം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചതോടെ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.

സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ എം.മുക്തിദാസ്, സിപിഒ എ.അനീഷ്, ഡ്രൈവർ എം.സിദ്ദിഖ് എന്നിവർ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി.കമ്മിഷണർ എ.ഉമേഷിനെ വിവരം അറിയിച്ചു. ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img