
കോഴിക്കോട് മലാപ്പറമ്പിൽ നിന്നും പെൺവാണിഭ സംഘം പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺവാണിഭ സംഘത്തിലെ ആറു സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുൾപ്പെടെയാണ് അറസ്റ്റിലായത്. പുൽപ്പള്ളി സ്വദേശി ബിന്ദു ഇടുക്കി സ്വദേശി അഭിരാമി കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നിവരാണ് പെൺവാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാർ. ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീർ, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവരും പിടിയിലായി. തമിഴ്നാട്ടുകാരായ രണ്ട് യുവതികളും ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളും സംഘത്തിലുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് നടക്കാവ് പൊലീസ് അപ്പാർട്ടുമെന്റിൽ റെയ്ഡ് നടത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്തായിരുന്നു അപ്പാർട്മെന്റ്. രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെന്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. ബഹറൈൻ ഫുട്ബോൾ ക്ലബിൻറെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാർ എന്നയാളും ഭാര്യയും ചേർന്നാണ് അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്തത്.
ബഹ്റൈൻ ഫുട്ബോൾ ക്ലബിൻറെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാർ എന്നയാളും ഭാര്യയും ചേർന്നാണ് അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്തതെന്നാണ് അപ്പാർട്ടുമെന്റിന്റെ സഹഉടമ മാധ്യമങ്ങളോട് പ്രതികരിച്ചത്. താഴെത്തെ നിലയിലാണ് ഇവർ താമസിക്കുന്നത്. അപ്പാർട്ട്മെൻറ് പൂർണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെ എത്തിയപ്പോൾ അപ്പാർട്ട്മെൻറിലെ കാര്യങ്ങളിൽ ശ്രദ്ധിക്കണം എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാൽ കൊടുക്കാൻ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോൾ നാട്ടുകാർ പിരിഞ്ഞു പോയി എന്നാണ് അവർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഒരു കാര്യം കാണിച്ചുതരാമെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോൾ അസ്വാഭാവികമായി പലതും കണ്ടു. കുറെ പ്ലാസ്റ്റിക്ക് കവർ നിറഞ്ഞിരിക്കുന്നു. മുറിയിലെ പെട്ടിയിൽ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പറയാൻ പറ്റാത്ത കാര്യങ്ങളായിരുന്നു' - അപ്പാർട്ട്മെൻറിൻറെ സഹഉടമ പറഞ്ഞു.










