NEWS
കോഴഞ്ചേരി സെന്റ് തോമസ് കോളജ് കൊച്ചി ചാപ്റ്റർ പൂർവ വിദ്യാർഥി സംഗമം നടന്നു
15/06/2025 06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് കൊച്ചി ചാപ്റ്റർ പൂർവ വിദ്യാർത്ഥി സംഗമം പ്രൊഫ. മറിയാമ്മ മാത്യു ഉദ്ഘാടനം ചെയ്യുന്നു. സംവിധായകൻ റോയ് മണപ്പള്ളിൽ, രവി ചാണ്ടി, പ്രൊഫ. സുകു മാമ്മൻ, ഡോ.തോമസ് വറുഗീസ് തുടങ്ങിയവർ സമീപം)
കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥികളുടെ കൊച്ചി ചാപ്റ്റർ കുടുംബ സംഗമം നടന്നു. അമ്പതിലേറെ വർഷങ്ങളുടെ കാലയളവിൽ വിവിധ ക്ലാസ്സുകളിൽ പഠിച്ചവർ വൈറ്റില മാർത്തോമ്മാ ഗൈഡൻസ് സെന്ററിൽ ഒത്തുകൂടി. പൂർവ വിദ്യാർത്ഥിയും കോളജിൽ തന്നെ അധ്യാപികയുമായിരുന്ന പ്രൊഫ. മറിയാമ്മ മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. സംവിധായകൻ റോയ് മണപ്പള്ളിൽ, ഡോ.തോമസ് വറുഗീസ്, പ്രൊഫ. സുകു മാമ്മൻ, രവി ചാണ്ടി, അലക്സ് ആറ്റപ്പള്ളി, ടി. തോമസ്, റെജി താഴമൺ, ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










