04:00am 30 September 2026
NEWS
പ്രണയപ്പക: മാരാമണിലെ റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
29/09/2026  08:46 PM IST
nila
പ്രണയപ്പക: മാരാമണിലെ റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കോഴഞ്ചേരി മാരാമണിലെ റിസോർട്ടിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. റിസോർട്ടിലെ റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശിനി ദിൽഷ (20) ആണ് മരിച്ചത്. സംഭവത്തിൽ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധത്തിലെ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു റിസോർട്ടിലെത്തിയത്. തുടർന്ന് ദിൽഷയെ പുറത്തേക്ക് വിളിച്ചുവരുത്തി. ഇരുവരും പത്ത് മിനിറ്റോളം സംസാരിച്ചശേഷം വാക്കുതർക്കമുണ്ടായി. പിന്നാലെ ജിത്തു ദിൽഷയെ ആക്രമിക്കുകയായിരുന്നു.

‘തന്നെ വഞ്ചിച്ചു’ എന്ന് ആരോപിച്ച് കഴുത്തിൽ പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്ന സമയത്തും യുവതിക്ക് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ജിത്തു ഓൺലൈനായി വാങ്ങിയതാണെന്നും പൊലീസ് അറിയിച്ചു. ദിൽഷ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നുണ്ടായ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img