06:06pm 18 April 2026
NEWS
കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു
05/12/2025  05:46 PM IST
nila
കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു

 

കൊല്ലം: കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്ത് മൈലക്കാടിന് സമീപമാണ് നിർമ്മാണം നടക്കുന്ന  ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന് സർവീസ് റോഡ് തകർന്നത്. സ്‌കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങി. സ്‌കൂൾ ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാ​റ്റിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു. 

ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. എന്താണ് സംഭവിച്ചതെന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ സ്ഥലത്തെത്തും.

സംഭവത്തിൽ ദേശീയപാതയുടെ നിർമാണം നടത്തുന്ന ശിവാലയ എന്ന കമ്പനിക്കെതിരെ പ്രദേശവാസികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അശാസ്ത്രീയമായാണ് നിർമാണം നടത്തുന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. 'ഇതിനെതിരെ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുത്തിരുന്നു. ശിവാലയ കമ്പനിയാണ് ദേശീയപാതയുടെ നിർമാണം ഏ​റ്റെടുത്തിരിക്കുന്നത്. 

 കൊല്ലത്ത് ഏ​റ്റവും കൂടുതൽ ഗതാഗത തടസമുണ്ടാകുന്ന പ്രദേശമാണ് കൊട്ടിയം. കളക്ടറും ഇവിടെ സന്ദർശിച്ചതാണ്. ഭൂമിശാസ്ത്രപരമായ പരിശോധന നടത്തുമെന്നാണ് അവർ പരാതി അറിയിച്ചപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയായിട്ടും അങ്ങനെയൊന്നും നടന്നതായി കണ്ടില്ല. ആർക്കോ വേണ്ടിയാണ് അവർ നിർമാണം നടത്തുന്നത്'- ഒരു പ്രദേശവാസി പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img