05:07am 22 October 2026
NEWS
കെ.കെ. റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
21/10/2026  11:56 AM IST
nila
കെ.കെ. റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

 

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി മീനടം കടവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ (24) എന്നിവരാണ് മരിച്ചത്. രാവിലെ കെ.കെ. റോഡിലായിരുന്നു അപകടം.

പൊൻകുന്നം ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു യുവതികൾ. ഇതിനിടെ കട്ടപ്പനയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ മരിച്ച യുവതികളുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img