09:53am 11 November 2026
NEWS
സംസ്ഥാനത്ത് രണ്ടുദിവസം ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം
19/09/2025  10:50 AM IST
nila
സംസ്ഥാനത്ത് രണ്ടുദിവസം ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

കേരളത്തിൽ രണ്ടു ദിവസം ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം. കോട്ടയം വഴിയുള്ള ട്രെയിൻ ​ഗതാ​ഗതത്തിനാണ് രണ്ടു ദിവസം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  ഈ മാസം 20, 21 തീയതികളിലാണ് കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം പാതയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ആലപ്പുഴ വഴി വഴിതിരിച്ചുവിടുമെന്നും മറ്റു ചിലവ ഭാ​ഗികമായി മാത്രമേ സർവീസ് നടത്തുകയുള്ളു എന്നുമാണ് റയിൽവെ വ്യക്തമാക്കുന്നത്.

 കൊടൂരാറിനു കുറുകെയുള്ള റെയിൽപാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൊടൂരാറിനു കുറുകെയുള്ള പഴയ പാലത്തിൽ ഗർഡറുകൾ മാറ്റുന്ന ജോലിയാണു നടക്കുന്നത്.

 സെപ്റ്റംബർ 20ന് കോട്ടയം വഴി ഓടുന്ന ആറ് എക്‌സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. തിരുവനന്തപുരം- എംജിആർ ചെന്നൈ സെൻട്രൽ, തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ, തിരുവനന്തപുരം നോർത്ത്- ബെംഗളൂരു ഹംസഫർ, കന്യാകുമാരി ഡിബ്രുഗഡ്, തിരുവനന്തപുരം സെൻട്രൽ- മധുരൈ അമൃത, തിരുവനന്തപുരം സെൻട്രൽ മംഗളൂരു ട്രെയിനുകൾ ആലപ്പുഴ വഴിയാകും കടന്നു പോവുക.

കൂടാതെ, 20ന് മധുരൈ ഗുരുവായൂർ ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. പിന്നീട് 21ന് യാത്ര തുടരും. 20നുള്ള നാഗർകോവിൽ- കോട്ടയം ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. 19ന് പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് കോട്ടയത്ത് അവസാനിപ്പിക്കും.

20ന് ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകളുടെ വിശദ വിവരങ്ങൾ നോക്കാം..

ട്രെയിൻ നമ്പർ 12624  തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ്  എക്സ്പ്രസ് ഈ മാസം ഇരുപതിന് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഈ ട്രെയിനിന്  ആലപ്പുഴ, ചേർത്തല സ്‌റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.

ട്രെയിൻ നമ്പർ 16312  തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും.

ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് - ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഈ ട്രെയിനും ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും.

ട്രെയിൻ നമ്പർ 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴിയാണ് ഓടുക. ഈ ട്രെയിനും ആലപ്പുഴയിൽ നിർത്തും.

ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴി ഓടും‌. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് നിർത്തും.

ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസും ഇരുപതിന് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ,ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.

ഇന്ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 12695 നമ്പർ ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ കോട്ടയത്തു യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ്, അതായത്, ട്രെയിൻ നമ്പർ 12696 നാളെ  രാത്രി 8.05നു കോട്ടയത്തു നിന്നാകും പുറപ്പെടുക.

ട്രെയിൻ നമ്പർ 16327 മധുര - ഗുരുവായൂർ എക്സ്പ്രസ് നാളെ കൊല്ലത്തു യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ റദ്ദാക്കി. 21ന് ഉള്ള മടക്ക ട്രെയിൻ ഗുരുവായൂർ - മധുര എക്സ്പ്രസ്, അതായത്, ട്രെയിൻ നമ്പർ 16328, ഉച്ചയ്ക്ക് 12.10നു കൊല്ലത്തുനിന്നു പുറപ്പെടും.

ട്രെയിൻ നമ്പർ 16366 ∙ നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ഈ മാസം 20നു ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img