04:14pm 11 November 2026
NEWS
രാഷ്ട്രതി ദ്രൗപദി മുർമുവിനെ വരവേൽക്കാൻ കോട്ടയം
22/10/2025  12:52 PM IST
ചെറുകര സണ്ണിലൂക്കോസ്
രാഷ്ട്രതി ദ്രൗപദി മുർമുവിനെ വരവേൽക്കാൻ കോട്ടയം

 

നാളെ വൈകിട്ട് 3.50ന് പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ആണ് രാഷ്ട്രപതി എത്തിച്ചേരുന്നത്.

കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടന ത്തിനു ശേഷം, ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ

ബ്ലോക്കിൻ്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. പ്രത്യേക ക്ഷണം ലഭിച്ച 800 പേർ പങ്കെടുക്കും.

പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽനിന്ന് നാളെ വൈകിട്ട് 5.10 ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക് എത്തുന്ന രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംക്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജംക്ഷൻ, ബേക്കർ ജംക്‌ഷൻ വഴി കോട്ടയം  - കുമരകം റോഡിൽ എത്തും. ഈ വഴി നേരേ കുമരകം താജ് ഹോട്ടലിൽ എത്തും. 24ന് ഇതേ വഴി തന്നെ കുമരകത്തുനിന്ന് തിരികെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ കൊച്ചിക്ക് പോകും.
പ്രതിഭാ പാട്ടീലാണ് കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ഓഗസ്‌റ്റ് 11നാണ് പ്രതിഭാ പാട്ടീൽ കുടുംബ സമേതം എത്തിയത്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിൻ്റെ പെരുമയേറ്റും. ജി - 20 ഉദ്യോഗസ്‌ഥ തല സമ്മേളനം നടന്നപ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കുമരകത്ത് എത്തിയിരുന്നു.

രാഷ്ട്രപതിയുടെ സന്ദർശനം : നാളെയും, വെള്ളിയാഴ്ചയും കോട്ടയത്ത് സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം

23, 24 തീയതികളിൽ ജില്ലയിൽ സ്‌കൂൾ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 

23ന് ജില്ലയിലെ എല്ലാ സ്‌കൂളുകളും മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 

24ന് കോട്ടയം താലൂക്കിലെ എല്ലാ സ്‌കൂളുകളും 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img