11:34am 06 November 2026
NEWS
എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
14/02/2025  06:20 PM IST
nila
എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം നഴ്‌സിങ് കോളജിലെ റാ​ഗിംങ്ങിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വയനാട്ടിൽ സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയാണു കോട്ടയത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പല കോളജുകളിലെയും യൂണിയൻ മുറികൾ ഇടിമുറികളാണെന്നും വി ഡി സതീശൻ ആരോപിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷിയുള്ള വിദ്യാർഥിയെവരെ യൂണിയൻ റൂമിലെ ഇടിമുറിയിൽ കൊണ്ടു പോയി മർദിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോട്ടയം നഴ്‌സിങ് കോളജിൽ റാഗിങ്ങിന് നേതൃത്വം നൽകിയത് എസ്എഫ്ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പുരോഗമന ചിന്തയുള്ള വിദ്യാർഥി സമൂഹത്തെയാണ് റാഗിങ്ങിലൂടെ ഇവർ 40 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നത്. ലഹരിമരുന്നിനും മദ്യത്തിനുമുള്ള പണത്തിന് വേണ്ടിയാണ് ഇവർ വിദ്യാർഥികളെ ആക്രമിക്കുന്നത്. പട്ടിക ജാതി വിദ്യാർഥികൾക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എത്ര കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ കുട്ടികളെ കോളജിലേക്ക് അയയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം സംഭവങ്ങൾ ഒരു ഹോസ്റ്റലുകളിലും ഇനി നടക്കില്ലെന്നത് സംസ്ഥാന സർക്കാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ അതിശക്തമായ സമരമുണ്ടാകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img