03:50am 11 October 2026
NEWS
ബൈക്ക് അപകടത്തിൽ റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി; നഴ്‌സിന് ദാരുണാന്ത്യം
10/10/2026  06:44 AM IST
nila
ബൈക്ക് അപകടത്തിൽ റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി; നഴ്‌സിന് ദാരുണാന്ത്യം

ഇരുമ്പനം: കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ റോഡിലേക്ക് വീണ യുവതി മിനി ടാങ്കർ ലോറിയിടിച്ച് മരിച്ചു. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി–മോളി ദമ്പതികളുടെ മകൾ ബിന്നിമോൾ ആന്റണി (26) ആണ് മരിച്ചത്.

ഇരുമ്പനം പുതിയ റോഡ് ജംക്‌ഷന് വടക്ക് മാക്‌സ്ഫൺ ഹോട്ടലിന് മുന്നിൽ വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ബിന്നിമോൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ എത്തിയ മിനി ടാങ്കർ ലോറി യുവതിയുടെ തലയിലൂടെ കയറി.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ബിന്നിമോൾ.

സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img